റൊമാൻ്റിക് രംഗങ്ങളാൽ ശ്രദ്ധ നേടി കനിഹ, ടിനി ടോം ചിത്രം പെർഫ്യൂം.. വീഡിയോ സോങ്ങ് കാണാം..

കനിഹയെ കേന്ദ്ര കഥാപാത്രമാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പെർഫ്യൂം . ഏറെക്കാലമായി അണിയറയിൽ ഒരുങ്ങി കൊണ്ടിരുന്ന ഈ ചിത്രത്തിലെ പുതിയൊരു ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് . ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് ശരിയേത് തെറ്റേത് ഈ വഴിയിൽ എന്ന വരികളോടെ ആരംഭിക്കുന്ന ഒരു ഗാന രംഗമാണ്. ചിത്രത്തിലെ നായികയും നായകനുമായ കനിഹയും ടിനി ടോമും ആണ് ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത്. ഈ ഗാനരംഗത്തിൽ വളരെ ഇഴുകി ചേർന്നാണ് കനിഹയും ടിനിയും അഭിനയിച്ചിരിക്കുന്നത്. ഇത്തരം രംഗങ്ങൾ തന്നെയാവാം ഈ ഗാനത്തെ ഇത്രയേറെ ശ്രദ്ധേയമാക്കി മാറ്റിയതും. ഈ ഗാനത്തിന് വരികൾ ഒരുക്കിയത് ശ്രീകുമാരൻ തമ്പി എന്ന മലയാളത്തിലെ ഇതിഹാസ രചയിതാക്കളിൽ ഒരാളാണ്. രാജേഷ് ബാബു കെ ശൂരനാട് ഈണം പകർന്ന ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായണൻ ആണ്. ഈ ചിത്രത്തിലെ മറ്റൊരു ഗാനവും ടീസറും നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. അവയ്ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സംവിധായകൻ ഹരിദാസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് ഒരു ഫാമിലി ത്രില്ലർ ആയാണ് . ടിനി ടോം, കനിഹ എന്നിവരെ കൂടാതെ ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി അന്തരിച്ചു പോയ നടൻ പ്രതാപ് പോത്തനും ദേവി അജിത്തും എത്തുന്നുണ്ട്.

മോത്തി ജേക്കബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. മോത്തി ജേക്കബ് തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നതും. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് കെ പി സുനിൽ ആണ്. സജിത് മേനോൻ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ . അമൃത ലൂക്കയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. നീലവാനം എന്ന് തുടങ്ങുന്ന ഒരു ഗാനം നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു . ഈ ഗാനത്തിനും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരുന്നത്. നീലവാനം എന്ന ഗാനത്തിന്റെ രചന നിർവഹിച്ചത് അഡ്വക്കേറ്റ് ശ്രീരഞ്ജിനി ആയിരുന്നു . ഈ ഗാനം മനോഹരമായി ആലപിച്ചത് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും സുനിൽ കുമാർ പി കെയും ചേർന്നായിരുന്നു . ഈ ചിത്രത്തിൽ ഭാര്യ- ഭർത്താക്കന്മാരായാണ് കനിഹയും ടിനി ടോമും വേഷമിടുന്നത്. നടൻ പ്രതാപ് പോത്തൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് പെർഫ്യൂം .