ഒരിടവേളയ്ക്ക് ശേഷം ഗംഭീര ആക്ഷൻ – ത്രില്ലർ ചിത്രവുമായി ഷാരൂഖ് ഖാൻ..! പത്താൻ ടീസർ കാണം..

കിംഗ് ഖാൻ എന്ന് ആരാധകർ സ്നേഹപൂർവ്വം വിശേഷിപ്പിക്കുന്ന ബോളിവുഡ് താരം നടൻ ഷാരൂഖ് ഖാൻ ഒരിടവേളയ്ക്ക് ശേഷം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താൻ . ആക്ഷൻ – ത്രില്ലർ പാറ്റേണിൽ ഒരുക്കിയിട്ടുള്ള ഈ ചിത്രം സിദ്ധാർത്ഥ് ആനന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നടി ദീപിക പദുക്കോൺ നായിക വേഷം ചെയ്യുന്ന പത്താനിൽ നടൻ ജോൺ എബ്രഹാം ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2023 ജനുവരി 25 ന് ആയിരിക്കും ഈ ബിഗ് ബഡ്ജറ്റ് ചിത്രം പ്രദർശനത്തിന് എത്തുക. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഒൻപത് ലക്ഷത്തിലധികം കാഴ്ച്ചക്കാരെ മണിക്കൂറുകൾ തികയും മുൻപേ കരസ്ഥമാക്കിയ ഈ വീഡിയോ വൈ ആർ എഫിന്റെ യൂടൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

ആക്ഷൻ സീനുകൾ കൊണ്ട് സമ്പന്നമാണ് ഒന്നര മിനുട്ട് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ. ഈ വീഡിയോയുടെ ഹൈലൈറ്റ് നടൻ ഷാരൂഖ് ഖാന്റെ അത്യുഗ്രൻ ഫൈറ്റ് സീനുകൾ തന്നെയാണ് . ചിത്രത്തിലെ കേന്ദ്ര കഥാചിത്രങ്ങളായ ഷാരുഖ് ഖാൻ , ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരെ കൂടാതെ അശുതോഷ് റാണ, സിംപിൾ കപാഡിയ, ഗൗതം റോഡ്, ഷാജി ചൗധരി, ഗവി ചാലാൽ എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത നടൻ ഹൃത്വിക് റോഷനും സൽമാൻ ഖാനും പത്താനിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നതാണ്.

സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ആണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിട്ടുള്ളത്. ശ്രീധർ രാഘവന്റേതാണ് തിരക്കഥ . യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആദിത്യ ചോപ്രയാണ്. വൈ ആർ എഫ് സ്പൈ യൂണിവേഴ്സ് ഒരുക്കിയ ചിത്രങ്ങളായ ഏക് താ ടൈഗർ , ടൈഗർസിന്ദാ ഹേ, വാർ എന്നിവയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് പത്താൻ . മാത്രമല്ല ഈ ചിത്രം യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ്. ഈ ചിത്രത്തിനന്റെ സംഗീത സംവിധായകൻ വിശാൽ ശേഖർ ആണ് . സച്ചിത് പൗലോസ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ആരിഫ് ഷെയ്ഖ് ആണ്. ഹിന്ദിയിൽ ഒരുങ്ങുന്ന ഈ ചിത്രം തെലുങ്ക്, തമിഴ് ഭാഷകളിലും റിലീസ് ചെയ്യും.

കിംഗ് ഖാന്റെ ഒരു മുഴുനീള ചിത്രം സ്ക്രീനിൽ എത്തുന്നത് നാല് വർഷങ്ങൾക്ക് ശേഷമാണ് . അതിനാൽ തന്നെ ഈ ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷയിലാണ് ആരാധകർ. താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം 2018 ൽ എത്തിയ സീറോ ആയിരുന്നു. 2023 ൽ റിലീസിനായി ഒരുങ്ങി നിൽക്കുന്നത് പത്താൻ മാത്രമല്ല , ജവാൻ, ഡങ്കി തുടങ്ങി ചിത്രങ്ങളും കൂടിയാണ്. അതിഥി താരമായി ടൈഗർ 3 എന്ന ചിത്രത്തിലും ഷാരൂഖ് ഖാൻ എത്തും.