കണ്ണിറുക്കി മലയാളികളുടെ സ്വന്തം താരമായി മാറിയ പ്രിയ വാര്യർ നായികയാകുന്ന 4 ഇയേഴ്‌സിലെ വീഡിയോ സോങ്ങ് കാണാം !!

പാസഞ്ചർ, അർജുനൻ സാക്ഷി, മോളി ആന്റി റോക്ക്സ്, പുണ്യാളൻ അഗർബത്തീസ്, വർഷം, സു സു സുധി വാത്മീകം, പ്രേതം, രാമന്റെ ഏദൻതോട്ടം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2, കമല, സണ്ണി തുടങ്ങിയ ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച മികച്ച സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. അദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് ഫോർ ഇയേഴ്സ്. പ്രിയ പ്രകാശ് വാര്യർ, സർജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു ക്യാമ്പസ് പ്രണയ കഥയുമായാണ് ഫോർ ഇയേഴ്സ് എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് . നവംബർ 25 ന് പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ് .

വാനിലേ താരകേ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. പ്രിയ പ്രകാശ് വാര്യർ, സർജാനോ ഖാലിദ് എന്നിവരാണ് ഈ വീഡിയോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് . ഇരുവർക്കും ഇടയിലെ പ്രണയവും പ്രണയ നഷ്ടവുമെല്ലാമാണ് ഈ വീഡിയോ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. വിശാൽ , ഗായത്രി എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത് . ഇവർക്കിടയിലെ ലോകമാണ് ഈ ചിത്രത്തിൽ വരച്ചിടുന്നത്. ആരതി മോഹൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയത് ശങ്കർ ശർമ്മയാണ്. അയ്റാൻ, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഡ്രീംസ് എൻ ബിയോണ്ട് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശാലു കെ തോമസ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ സംഗീത് പ്രതാപ് ആണ്.

ജൂൺ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സർജാനോ ഖാലിദ്. 2018 മുതൽ അഭിനയ രംഗത്ത് സജീവമായ താരം കോബ്രാ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര രംഗത്തും അരങ്ങേറ്റം കുറിച്ചു. ഒരു കണ്ണിറുക്കൽ രംഗം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ പ്രിയ പ്രകാശ് വാര്യർ ഒരു അഡാർ ലവ് എന്ന ചിത്രത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 4 ഇയേഴ്സ്. 2019 ൽ മുതൽ സിനിമകളിൽ നിറസാന്നിധ്യമായ പ്രിയ ഇതിനോടകം തെലുങ്ക് , കന്നഡ , ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു.