പ്രേക്ഷക ശ്രദ്ധ നേടി സ്വാസിക വിജയുടെ ചതുരം..! റാണി വീഡിയോ സോങ്ങ് കാണാം..

നവംബർ 4 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ചതുരം . സ്വാസിക വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ ആണ്. പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയായിരുന്നു ചതുരം . തിയറ്ററുകളിൽ വൻ വിജയം സൃഷ്ടിച്ച ഈ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ് . എ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. സിദ്ധാർഥ് ഭരതന്റെ സംവിധാന മികവും നായിക സ്വാസികയുടെ തകർപ്പൻ പ്രകടനവും ഏറെ പ്രശംസ നേടി.

സരിഗമ മലയാളം യൂടൂബ് ചാനലിലൂടെ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മണിക്കൂറുകൾ കൊണ്ട് നിരവധി കാഴ്ച്ചക്കാരെയാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കിയത്. രണ്ട് മിനുട്ട് ദൈർഘ്യമുള്ള റാണി എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ എന്നിവരെയാണ് ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. സ്വാസികയുടെ അത്യുഗ്രൻ അഭിനയമാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പകയും പ്രണയവും നിറഞ്ഞ രംഗങ്ങൾ അതിമനോഹരമായാണ് സ്വാസിക കൈകാര്യം ചെയ്തത്. വിനായക് ശശികുമാർ വരികൾ രചിച്ച റാണി എന്ന ഗാനത്തിന് ഈണം നൽകിയത് പ്രശാന്ത് പിള്ളൈ ആണ്. സിത്താര കൃഷ്ണകുമാർ , ശ്രീരാഗ് സജി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിചിരിക്കുന്നത്.

ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ , ലിയോണ ലിഷോയ്, ജാഫർ ഇടക്കി, നിഷാന്ത് സാഗർ, ഗിലു ജോസഫ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് വിനോയ് തോമസും സംവിധായകൻ സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് . ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സ്, യെല്ലോ ബേർഡ് പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീഷ് വർമ്മ ആണ് . എഡിറ്റിംഗ് നിർവഹിച്ചത് ദീപു ജോസഫ് ആണ്.