
Bigg Boss Malayalam Season 8: ‘നന്മമരങ്ങളായി അഭിനയിക്കുന്ന പലരും ഗജഫ്രോഡുകൾ’; അഗ്നിപരീക്ഷയിലെ അനുഭവം പറഞ്ഞ് അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പ്രീ ഷോയായ അഗ്നിപരീക്ഷയിൽ ജഡ്ജായിരുന്ന അനുഭവം പങ്കുവെച്ച് അഖിൽ മാരാർ. തുടക്കത്തിൽ തന്നെ ശക്തമായി എതിർത്തിരുന്ന ചില മത്സരാർഥികൾ പിന്നീട് അടുത്തറിഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഒരാളെക്കുറിച്ച് ഉണ്ടാകുന്ന ധാരണയും നേരിട്ട് പരിചയപ്പെടുമ്പോൾ മനസ്സിലാകുന്ന യഥാർഥ വ്യക്തിത്വവും പലപ്പോഴും വ്യത്യസ്തമായിരിക്കുമെന്നും അഖിൽ വ്യക്തമാക്കി.
