EN/ML

Trailers & Teasers News

'ഇത് ശരിക്കും വെറുപ്പിക്കലാണ്!': 'ജയിലർ 2' ഗാനത്തിനെതിരെ വിമർശനം

'ഇത് ശരിക്കും വെറുപ്പിക്കലാണ്!': 'ജയിലർ 2' ഗാനത്തിനെതിരെ വിമർശനം

രജനികാന്ത് നായകനാകുന്ന ജയിലർ 2യിലെ ആദ്യ ഗാനമായ **‘അല ബൊലേലോ’**യുടെ പ്രൊമോ പുറത്തിറങ്ങിയതിന് പിന്നാലെ മലയാളം ഉച്ചാരണത്തെ ചൊല്ലി വിമർശനം. ഗാനത്തിൽ മലയാളം വരികൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാക്കുകളുടെ ഉച്ചാരണം ശരിയായ രീതിയിലല്ലെന്നാണ് ഒരു വിഭാഗം മലയാളി പ്രേക്ഷകരുടെ ആരോപണം. മലയാളം അറിയാവുന്ന ഗായകനെയും ഗാനരചയിതാവിനെയും ഉപയോഗിക്കേണ്ടിയിരുന്നുവെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടു.

‘പ്രേമലു’ അല്ല, ‘പ്രേം കീടാണു’; ഹിന്ദി റീമേക്കിൽ വൻ മാറ്റങ്ങൾ

‘പ്രേമലു’ അല്ല, ‘പ്രേം കീടാണു’; ഹിന്ദി റീമേക്കിൽ വൻ മാറ്റങ്ങൾ

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം പ്രേമലുവിന്റെ ഹിന്ദി റീമേക്കായ പ്രേം കീടാണുവിന്റെ ടീസർ പുറത്തിറങ്ങി. വീർ പഹാരിയ, ആഫിയ സയിദ്, അപർശക്തി ഖുറാന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അപൂർവ് സിങ് കർക്കിയാണ് സംവിധാനം ചെയ്യുന്നത്. പ്രേമലുവിലെ കഥ പൂർണമായും പിന്തുടരാതെ പ്രധാന ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി കോളജ് പശ്ചാത്തലത്തിലുള്ള റൊമാന്റിക് കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 2ന് ചിത്രം തിയറ്ററ…

ഹൈ വോൾട്ടേജ് ആക്‌ഷനുമായി പൃഥ്വിരാജ്; കൈ കാണിച്ച് ‘കത്തിച്ച്’ മോഹന്‍ലാൽ; ‘ഖലീഫ’ ട്രെയിലർ

ഹൈ വോൾട്ടേജ് ആക്‌ഷനുമായി പൃഥ്വിരാജ്; കൈ കാണിച്ച് ‘കത്തിച്ച്’ മോഹന്‍ലാൽ; ‘ഖലീഫ’ ട്രെയിലർ

സിനിമാ കരിയറിന്റെ തുടക്കത്തിൽ നിരവധി ഓഡിഷനുകൾ നൽകിയിട്ടും പല അവസരങ്ങളിലും നിരസിക്കപ്പെട്ടിരുന്നുവെന്ന് നടി ശിവദ പറഞ്ഞു. ആദ്യകാല റിജക്ഷനുകൾ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നെങ്കിലും സിനിമയിലെത്തണമെന്ന ആഗ്രഹം കൈവിട്ടില്ല. പിന്നീട് ഫാസിൽ സാറിന്റെ ചിത്രത്തിലൂടെ അവസരം ലഭിച്ചെങ്കിലും അത് വിജയിച്ചില്ല. തുടർന്ന് രഞ്ജിത്തിന്റെ ചിത്രത്തിലൂടെ ലഭിച്ച വഴിത്തിരിവാണ് കരിയറിൽ വലിയ മാറ്റമുണ്ടാക്കിയതെന്നും ശിവദ വ്യക്തമാ…

ചാക്കോച്ചനൊപ്പം ‘ഉന്മാദം’ ട്രെയ്‌ലർ ലോഞ്ച് ഇന്ന്; ജൂലൈ 31ന് തിയറ്ററുകളിൽ

ചാക്കോച്ചനൊപ്പം ‘ഉന്മാദം’ ട്രെയ്‌ലർ ലോഞ്ച് ഇന്ന്; ജൂലൈ 31ന് തിയറ്ററുകളിൽ

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന കഥാപാത്രങ്ങളാകുന്ന ഉന്മാദം സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ഇന്ന് വൈകിട്ട് 6ന് കൊച്ചി ലുലു മാളിൽ നടക്കും. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 31ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

You're all caught up.