സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഖിൽ എൻ.ആർ.ഡി തന്നെ മാനസികമായി വേദനിപ്പിച്ചെന്ന് തുറന്നുപറഞ്ഞ് മുൻ ബിഗ് ബോസ് താരവും ഇൻഫ്ലുവൻസറുമായ ഏയ്ഞ്ചലിൻ മരിയ. അഖിലിന്റെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് തന്റെ പഴയ അനുഭവം പങ്കുവെച്ച് ഏയ്ഞ്ചലിൻ രംഗത്തെത്തിയത്.
അഖിലിന്റെ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബറും ഇൻസ്റ്റഗ്രാം ഫോളോവറുമായിരുന്നു താനെന്ന് ഏയ്ഞ്ചലിൻ പറയുന്നു. എന്നാൽ തന്നെക്കുറിച്ച് അഖിൽ പങ്കുവെച്ച ഒരു വീഡിയോ കണ്ടതോടെയാണ് അദ്ദേഹത്തോടുള്ള തന്റെ സമീപനം മാറിയതെന്നും താരം വ്യക്തമാക്കി.
തന്റെ ഒബ്സസീവ് കമ്പൾസീവ് ഡിസോർഡറിനെയും (OCD) മൈസോഫോബിയയെയും പരിഹസിക്കുന്ന തരത്തിലായിരുന്നു വീഡിയോയെന്നാണ് ഏയ്ഞ്ചലിന്റെ ആരോപണം. 2019 മുതൽ OCDയ്ക്ക് ചികിത്സയിലാണെന്നും, അത്തരമൊരു ആരോഗ്യപ്രശ്നത്തെ തമാശയാക്കുന്നത് തന്നെ ഏറെ വേദനിപ്പിച്ചെന്നും താരം പറഞ്ഞു.
'പല കണ്ടന്റ് ക്രിയേറ്റർമാരും എന്നെ പല രീതിയിൽ ട്രോൾ ചെയ്തിട്ടുണ്ട്. അതൊക്കെ ഞാൻ ആസ്വദിക്കാറുമുണ്ട്. എന്നാൽ നിങ്ങൾ ചെയ്തത് ക്രൂരതയാണ്,' എന്നാണ് ഏയ്ഞ്ചലിൻ പറഞ്ഞത്.
തന്റെ ആരോഗ്യപ്രശ്നം മാത്രമല്ല, സമാനമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന നിരവധി ആളുകളുടെ ബുദ്ധിമുട്ടുകളും ഇത്തരം വീഡിയോകൾ പരിഹസിക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. ഒരാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കണ്ടന്റ് ഉണ്ടാക്കി അതിലൂടെ പണമുണ്ടാക്കുന്നത് ശരിയായ രീതിയല്ലെന്നും ഏയ്ഞ്ചലിൻ വ്യക്തമാക്കി.
വീഡിയോ കണ്ടതിന് പിന്നാലെ ഒരുപാട് കരഞ്ഞെന്നും ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായെന്നും താരം പറയുന്നു. ആ സമയത്ത് കർമയിൽ വിശ്വസിച്ചിരുന്നെന്നും, ഇപ്പോൾ അഖിൽ കടന്നുപോകുന്ന വൈകാരികമായ ബുദ്ധിമുട്ടുകൾ കാണുമ്പോൾ താൻ അനുഭവിച്ചതാണ് ഓർമ വരുന്നതെന്നും ഏയ്ഞ്ചലിൻ പറഞ്ഞു.
'നിങ്ങൾ കാരണം ഞാൻ അനുഭവിച്ചത് തന്നെയാണ് ഇത്, ഇതാണ് കർമ,' എന്നാണ് ഏയ്ഞ്ചലിൻ കുറിച്ചത്.
തനിക്കെതിരെ വന്ന സൈബർ അധിക്ഷേപങ്ങൾക്കും താരം മറുപടി നൽകി. അഖിലിന്റെ വീഡിയോയിലൂടെ ലഭിച്ച വരുമാനം പാവപ്പെട്ടവർക്ക് നൽകണമെന്നും, അതിനൊപ്പം വീഡിയോ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഒരു കമന്റിനുള്ള ഏയ്ഞ്ചലിന്റെ മറുപടി.
മറ്റുള്ളവരുടെ വ്യക്തിജീവിതവും ആരോഗ്യപ്രശ്നങ്ങളും വ്യൂസിനും വരുമാനത്തിനുമായി പരിഹസിക്കുന്ന രീതിക്കെതിരെയും ഏയ്ഞ്ചലിൻ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. സംഭവത്തിൽ സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമായിരിക്കുകയാണ്.

നിങ്ങൾ കാരണം ഞാൻ അനുഭവിച്ചതും ഇതു തന്നെ, ഇതാണ് കർമ; അഖിൽ എൻആർഡിക്കെതിരെ ഏയ്ഞ്ചലിൻ മരിയ
You Might Also Like
Celebrity News6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ
2d ago
Celebrity News'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'
2d ago
Celebrity News'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'
2d ago
Events & Premieresബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയും
2d ago
Events & Premieresദൃശ്യം 2 ലെ പൊലീസ് ബിഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ
1d ago
Celebrity Newsഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ
2d ago
Celebrity Newsഎന്‍റെ വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യമില്ല; ക്ലീവേജ് കാണിച്ചാൽ സംസ്കാരമില്ലെന്നല്ല അർഥം, ഐശ്വര്യ ലക്ഷ്മി
1d ago
Celebrity Newsസ്ത്രീകളെ അപമാനിക്കുന്ന വരികൾ; പല ഹിറ്റ് പാട്ടുകളും വേണ്ടെന്ന് വെച്ചു; ശ്രേയ ഘോഷാൽ
1d ago
Industry News'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'
2d ago
Celebrity Newsഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?
2d ago