തന്റെ മുൻ ബന്ധത്തിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. പങ്കാളിയിൽ നിന്ന് നേരിട്ട നാർസിസ്റ്റിക് അബ്യൂസ് തന്നെ മാനസികമായും ശാരീരികമായും ഏറെ ബാധിച്ചിരുന്നുവെന്നും അതിൽ നിന്ന് പുറത്തുകടക്കാൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും അനുപമ പറഞ്ഞു.
ബന്ധത്തിലായിരുന്ന സമയത്ത് ഓരോ ദിവസവും വ്യത്യസ്തമായ പെരുമാറ്റമായിരുന്നു പങ്കാളിയിൽ നിന്ന് ഉണ്ടായിരുന്നതെന്ന് താരം പറയുന്നു. അതുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ ശ്രമിച്ചത് തന്നെ ഏറെ ബാധിച്ചു. മാസങ്ങളെടുത്താണ് ആ അവസ്ഥയിൽ നിന്ന് കുറച്ചെങ്കിലും മുക്തയാകാൻ കഴിഞ്ഞതെന്നും അനുപമ വ്യക്തമാക്കി.
താൻ നേരിട്ട കാര്യങ്ങൾ മറ്റുള്ളവരോട് തുറന്നുപറയണമെന്ന് തുടക്കം മുതൽ തന്നെ തീരുമാനിച്ചിരുന്നുവെന്നും താരം പറഞ്ഞു. പങ്കാളി തന്നെക്കാൾ വലിയവനാണെന്ന ചിന്ത എപ്പോഴും കൊണ്ടുനടന്നിരുന്ന വ്യക്തിയായിരുന്നുവെന്നും അനുപമ പറയുന്നു.
സ്ത്രീകളുടെ ശാരീരിക കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്നിട്ടും അതിനെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തിരുന്നുവെന്നും താരം വെളിപ്പെടുത്തി. താൻ എന്തെങ്കിലും തെറ്റ് കണ്ടെത്തുമ്പോൾ അതിനെ നിസാരവത്കരിക്കാൻ തന്റെ പീരിയഡ്സിനെ പോലും കാരണമാക്കിയിരുന്നുവെന്നും അനുപമ പറഞ്ഞു.
**'ഒരു സ്ത്രീയായതുകൊണ്ടും പീരിയഡ്സ് വരുന്നതുകൊണ്ടും ഞാൻ തന്നെ എന്നെക്കുറിച്ച് ലജ്ജിക്കാൻ തുടങ്ങിയ അവസ്ഥയുണ്ടായി. എന്റെ പങ്കാളി തന്നെ എന്നെ സ്ലട്ട് ഷെയിം ചെയ്യുന്ന അവസ്ഥ എത്രമാത്രം ഭീകരമാണെന്ന് ആലോചിച്ചുനോക്കൂ,'** എന്നാണ് അനുപമ പറഞ്ഞത്.
ഒരുകാലത്ത് 11 കുട്ടികൾ വേണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു താനെന്നും എന്നാൽ ഇപ്പോൾ കുട്ടികളേ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയെന്നും താരം തുറന്നുപറഞ്ഞു. ആ ബന്ധം തന്റെ ചിന്തകളെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും എത്രത്തോളം മാറ്റിയെന്ന് വ്യക്തമാക്കുന്നതാണ് അനുപമയുടെ വാക്കുകൾ.
പങ്കാളിയുടെ സ്വഭാവം മാറുമെന്ന പ്രതീക്ഷയിൽ കൗൺസിലിങ്ങിന് കൊണ്ടുപോകാൻ പോലും ശ്രമിച്ചിരുന്നുവെന്നും അനുപമ പറഞ്ഞു. ഒരു കൗൺസിലിങ് സെഷൻ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസത്തേക്ക് സ്വാഭാവികമായി പെരുമാറും. എന്നാൽ പിന്നീട് പഴയതിനേക്കാൾ മോശമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
താൻ നേടിയ നേട്ടങ്ങൾക്കൊന്നും വിലയില്ലെന്ന് പോലും തോന്നിയിരുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നും അനുപമ പറഞ്ഞു. ഇപ്പോൾ ആ അനുഭവങ്ങളിൽ നിന്ന് പതിയെ പുറത്തുകടക്കുകയാണെന്നും ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് താനെന്നും താരം വ്യക്തമാക്കി.

11 കുട്ടികള്‍ വേണമെന്ന് സ്വപ്‌നം കണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍; ഇപ്പോള്‍ കുട്ടികളേ വേണ്ട എന്ന തീരുമാനത്തിലെത്തി- അനുപമ പരമേശ്വരന്‍
You Might Also Like
Celebrity News6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ
2d ago
Celebrity News'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'
2d ago
Celebrity News'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'
2d ago
Events & Premieresബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയും
2d ago
Events & Premieresദൃശ്യം 2 ലെ പൊലീസ് ബിഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ
1d ago
Celebrity Newsഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ
2d ago
Celebrity Newsഎന്‍റെ വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യമില്ല; ക്ലീവേജ് കാണിച്ചാൽ സംസ്കാരമില്ലെന്നല്ല അർഥം, ഐശ്വര്യ ലക്ഷ്മി
1d ago
Celebrity Newsസ്ത്രീകളെ അപമാനിക്കുന്ന വരികൾ; പല ഹിറ്റ് പാട്ടുകളും വേണ്ടെന്ന് വെച്ചു; ശ്രേയ ഘോഷാൽ
1d ago
Industry News'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'
2d ago
Celebrity Newsഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?
2d ago