EN/ML
ടോക്‌സിക്കിലെ റൊമാന്‍സ് സീന്‍ കണ്ട് ഭാര്യ എന്തായാലും അപ്‌സെറ്റാകും; പക്ഷേ ഇതെന്റെ ജോലിയാണെന്ന് അവള്‍ക്കറിയാം- യഷ്
Cinema Vines

ടോക്‌സിക്കിലെ റൊമാന്‍സ് സീന്‍ കണ്ട് ഭാര്യ എന്തായാലും അപ്‌സെറ്റാകും; പക്ഷേ ഇതെന്റെ ജോലിയാണെന്ന് അവള്‍ക്കറിയാം- യഷ്

'ടോക്സിക്' സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും അവ കണ്ട് ഭാര്യ രാധിക പണ്ഡിറ്റിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നും തുറന്നുപറഞ്ഞ് നടൻ യഷ്. ഇത്തരം രംഗങ്ങൾ കാണുമ്പോൾ ഏതൊരു പങ്കാളിക്കും ചെറിയ അസ്വസ്ഥത തോന്നാമെന്നും, എന്നാൽ സിനിമ തന്റെ പ്രൊഫഷന്റെ ഭാഗമാണെന്ന് രാധികയ്ക്ക് നന്നായി അറിയാമെന്നും യഷ് പറഞ്ഞു.

ടോക്സിക്കിലെ റൊമാന്റിക് രംഗങ്ങൾ കണ്ട് ഭാര്യ ഒന്നും പറഞ്ഞില്ലേ എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു യഷിന്റെ പ്രതികരണം. സിനിമയിലെ ഇത്തരം രംഗങ്ങൾ ചെയ്യുന്നത് തനിക്ക് എളുപ്പമായിരുന്നില്ലെന്നും, കഥ ആവശ്യപ്പെടുന്നതിനാലാണ് അവ ചെയ്യേണ്ടിവന്നതെന്നും താരം വ്യക്തമാക്കി.

'എന്തൊക്കെ പറഞ്ഞാലും ഇത്തരം രംഗങ്ങൾ കാണുമ്പോൾ ഒരു പാർട്ണർ എന്ന നിലയിൽ അവർക്ക് വിഷമമുണ്ടാകും. പക്ഷേ ഇത് എന്റെ പ്രൊഫഷന്റെ ഭാഗമാണെന്ന് അവൾക്ക് അറിയാം. ഇതെല്ലാം ഒരു ക്രാഫ്റ്റും ആർട്ടുമാണ്,' എന്നാണ് യഷ് പറഞ്ഞത്.

താൻ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രവും രംഗങ്ങളുമാണ് ടോക്സിക്കിൽ ഉള്ളതെന്നും യഷ് പറഞ്ഞു. സിനിമയ്ക്ക് വേണ്ടി സ്വന്തം കംഫർട്ട് സോണിൽ നിന്ന് പുറത്തുവരേണ്ടി വന്നിട്ടുണ്ട്. ചില കാര്യങ്ങൾ തനിക്ക് തന്നെ മനസിലാക്കാനും ചിലത് മറ്റുള്ളവരിലേക്ക് എത്തിക്കാനുമാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും താരം വ്യക്തമാക്കി.

തന്റെ ഭാര്യ രാധികയും ഒരു ആർട്ടിസ്റ്റായതിനാൽ സിനിമയുടെ സ്വഭാവം അവർക്ക് മനസിലാകുമെന്നും യഷ് പറഞ്ഞു. സ്ക്രീനിൽ കാണുന്നത് കഥാപാത്രമാണെന്നും യഥാർഥ ജീവിതത്തിലെ ഭർത്താവല്ലെന്നും രാധികയ്ക്ക് അറിയാം.

'ഞാൻ ചെയ്യുന്നത് കണ്ട് എന്റെ പാർട്ണർ സന്തോഷിക്കുമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ അവർ ഒരിക്കലും എന്നോട് ദേഷ്യപ്പെടില്ല. കാരണം ഞാൻ ചെയ്യുന്നത് ഒരു കഥാപാത്രമാണെന്നും അത് അവരുടെ ഭർത്താവല്ലെന്നും അവർക്ക് അറിയാം,' എന്നും യഷ് വ്യക്തമാക്കി.

ടോക്സിക്കിലെ റൊമാന്റിക് രംഗങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. കിയാര അദ്വാനിയും താര സുതാര്യയും ചിത്രത്തിൽ യഷിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

'കെ.ജി.എഫ്'ന് ശേഷം യഷ് നായകനായെത്തുന്ന ചിത്രമാണ് 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്'. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിയാര അദ്വാനി, നയൻതാര, താര സുതാര്യ, ഹുമ ഖുറേഷി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

സിനിമയിലെ ചില രംഗങ്ങൾ തന്റെ വ്യക്തിപരമായ പരിധികൾക്കപ്പുറമായിരുന്നെങ്കിലും കഥ ആവശ്യപ്പെടുന്നതുകൊണ്ടാണ് അവ ചെയ്യാൻ തയ്യാറായതെന്നാണ് യഷിന്റെ വാക്കുകൾ.

You Might Also Like

6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽCelebrity News

6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ

2d ago
'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'Celebrity News

'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'

2d ago
'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'Celebrity News

'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'

2d ago
ബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയുംEvents & Premieres

ബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയും

2d ago
ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻEvents & Premieres

ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ

1d ago
ഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘCelebrity News

ഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ

2d ago
എന്‍റെ  വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യമില്ല; ക്ലീവേജ് കാണിച്ചാൽ സംസ്കാരമില്ലെന്നല്ല അർഥം, ഐശ്വര്യ ലക്ഷ്മിCelebrity News

എന്‍റെ വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യമില്ല; ക്ലീവേജ് കാണിച്ചാൽ സംസ്കാരമില്ലെന്നല്ല അർഥം, ഐശ്വര്യ ലക്ഷ്മി

1d ago
സ്ത്രീകളെ അപമാനിക്കുന്ന വരികൾ; പല ഹിറ്റ് പാട്ടുകളും വേണ്ടെന്ന് വെച്ചു; ശ്രേയ ഘോഷാൽCelebrity News

സ്ത്രീകളെ അപമാനിക്കുന്ന വരികൾ; പല ഹിറ്റ് പാട്ടുകളും വേണ്ടെന്ന് വെച്ചു; ശ്രേയ ഘോഷാൽ

1d ago
'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'Industry News

'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'

2d ago
ഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?Celebrity News

ഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?

2d ago